എന്തുകൊണ്ട് ഈ സംരംഭം വ്യത്യസ്തമാണ്?
ഈ സംരംഭത്തിന്റെ ശക്തി അതിന്റെ ഉൽപ്പന്നങ്ങളുടെ സവിശേഷതയിലാണ്. ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നം “കുർക്കുമീൽ” ആണ്. കുർക്കുമിൻ സമ്പുഷ്ടമായ മഞ്ഞളിൽ നിന്ന് രൂപപ്പെടുത്തിയ Turmeric Superfood. മഞ്ഞൾ, ഈന്തപ്പഴം, ബദാം, ശർക്കര, എന്നിവ തേങ്ങാപ്പാലിൽ ഏഴു മണിക്കൂർ നേരം പാകം ചെയ്താണ് ഇത് തയ്യാറാക്കുന്നത്. ഇത് നേരിട്ട് കഴിക്കാനോ, പാൽ, ചായ, കോഫി എന്നിവയിൽ മിക്സ് ചെയ്തിട്ടോ, ബ്രെഡിൽ pred ആയി ഉപയോഗിക്കാനോ, മിൽക്ക് ഷെയ്ക്കിൽ ചേർത്ത് ഉപയോഗിക്കാനോ കഴിയും. ആരോഗ്യം സംരക്ഷിക്കാൻ പ്രകൃതിദത്തവും പോഷകസമൃദ്ധവുമായ ഒരു വഴിയാണ് കുർക്കുമീൽ.
രണ്ടാമത്തെ ഉൽപ്പന്നമായ “ഫസ്റ്റ് ഡ്രിങ്ക്” മഞ്ഞൾ, കറുവപ്പട്ട, കുരുമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് പൗഡറാണ്. പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഫസ്റ്റ് ഡ്രിങ്ക് ഇന്നത്തെ ആരോഗ്യബോധമുള്ള ജീവിതശൈലിക്ക് അനുയോജ്യമാണ്. ഇത് അതിരാവിലെ ആദ്യം കുടിക്കുന്ന പാൽ, ചായ, കോഫി എന്നിവയോടൊപ്പം വെറും വയറ്റിൽ കഴിക്കാവുന്നതാണ്.
മൂന്നാമത്തെ പ്രധാന ഉൽപ്പന്നം 6.5% കുർക്കുമിൻ അടങ്ങിയ ശുദ്ധമായ മഞ്ഞൾപ്പൊടി ആണ്. ഉയർന്ന കുർക്കുമിൻ ഉള്ളടക്കം ഉറപ്പാക്കുന്ന ഈ മഞ്ഞൾപ്പൊടി ഗുണമേന്മയുള്ള, ഔഷധഗുണമുള്ള മഞ്ഞൾ തേടുന്ന ഉപഭോക്താക്കൾക്ക് മികച്ചതാണ്.
ഗുണമേന്മ, കുർക്കുമിൻ സമ്പുഷ്ടമായ ഉൽപ്പന്നങ്ങൾ എന്നിവയിലൂടെ ഗീതാസ് കേരളത്തിലെ ആരോഗ്യകേന്ദ്രിതമായ ഭക്ഷ്യവിപണിയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും കാണുക →